Skip to main content

Posts

Featured

Progress Report - Palarivattam Saju

പാലാരിവട്ടം സജു     ഞാന്‍ പ്ലസ്‌ വണ്ണിനു പഠിക്കുന്ന കാലം. പ്രോഗ്രസ്സ് റിപ്പോര്‍ട്ട്‌ ഒപ്പിടാനായി രക്ഷകര്‍ത്താവിനെ വിളിച്ചു കൊണ്ട് വരണമെന്ന് പറഞ്ഞിരിക്കുന്ന ദിവസം. എല്ലാവരും ഒപ്പിടാനായി അച്ഛനെ തന്നെ കൊണ്ട് വരണമെന്ന് ക്ലാസ്സ്‌ ടീച്ചര്‍ പ്രത്യേകം പറഞ്ഞിരുന്നു. എന്‍റെ പപ്പ ഗള്‍ഫില്‍ ആയതു കൊണ്ട് മമ്മിയാണ് വന്നത്.  ഒരു മണിക്കൂര്‍ നീണ്ട പ്രസംഗത്തിന് ശേഷം ടീച്ചര്‍ ഓരോരുത്തരെയായി വിളിച്ചിട്ട് അവരവരുടെ മാര്‍ക്ക്‌ ലിസ്റ്റിനെ കുറിച്ച് പറഞ്ഞു. എനിക്ക് മാര്‍ക്ക്‌ കുറവായതിനാല്‍ ടീച്ചര്‍ മമ്മിയുടെ മുന്നില്‍ വെച്ച് കുറെ വഴക്ക് പറഞ്ഞു. അതെല്ലാം കേട്ട് മമ്മി ആകെ ദേഷ്യത്തിലാണെന്ന് മനസിലായി. വീട്ടില്‍ വാ അവിടെ വെച്ച് പറയാം എന്ന് പറഞ്ഞു പുറത്തേക്കു ഇറങ്ങിയപ്പോള്‍ എന്‍റെ ബെസ്റ്റ് ഫ്രണ്ട് അനീപ് അങ്ങോട്ട്‌ വന്നു. അവന്‍ എന്‍റെ ക്ലാസ്സ്മേറ്റ് ആണെങ്കിലും എന്നേക്കാള്‍ നാലഞ്ചു വയസ്സ് മുതിര്‍ന്നതാണ്. അതുകൊണ്ട് അവന്‍ ബൈക്കില്‍ ആണ് സ്കൂളില്‍ വന്നു കൊണ്ടിരുന്നത്. ഞാന്‍ അവനു മമ്മിയെ പരിചയപ്പെടുത്തി കൊടുത്തു. എങ്ങിനെ ആണ് തിരികെ പോകുക എന്ന് അവന്‍ മമ്മിയോട് ചോദിച്ചു. ബസ്സിലാണെന്ന് മറുപടി പറഞ്ഞു. അപ...

Latest Posts